പള്ളുരുത്തി: സുഹൃത്തുക്കളുമൊത്ത് കടലില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. കണ്ണമാലി വാട്ടര്‍ ടാങ്കിന് സമീപം ഇലഞ്ഞിക്കല്‍ വീട്ടില്‍ യേശുദാസിന്റെ മകന് സാവിയോ (14)നെയാണ് കാണാതായത്.
ഇന്നലെ വൈകിട്ട് 3.45ന് പുത്തന്‍തോട് ഗ്യാപ്പിന് സമീപമായിരിന്നു സംഭവം. രണ്ട് സുഹൃത്തുക്കളുമായാണ് സാവിയോ കടലില്‍ കുളിക്കാനിറങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ രണ്ട് കുട്ടികളെ കരയില്‍ കയറ്റിയപ്പോഴാണ് കൂടെയുണ്ടായിരിന്ന സാവിയോയെ കാണാനില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. സാന്തോം ലൊരറ്റോ ആംഗ്ലോ ഇന്ത്യന്‍ സ്ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഫയര്‍ഫോഴ്സ്, നേവി, മുങ്ങല്‍ വിദഗ്ദ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശേധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: