കണ്ണൂര്‍: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി. പ്രജിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി കണ്ണൂര്‍ നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ അടിക്കടി ഉണ്ടാകുന്ന അക്രമങ്ങള്‍ തടയുന്നതില്‍ പോലീസിനുണ്ടായ പരാജയം മറച്ചുവയ്ക്കാനാണ് ഇത്തരം നടപടികളെന്നും, അഭിപ്രായ സ്വാതന്ത്രം സംരക്ഷിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി പൊരുതണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. ശ്രീകാന്ത് രവിവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ശശീധരന്, കെ. രതീഷ്, വി.പി. ഉണ്ണികൃഷ്ണന്, അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: