ധര്‍മ്മടം: ധര്‍മ്മടം ചന്ദ്രക്കലാമോഹന് റാവു കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിജ്ഞാന സദസ്സും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു. ഗവ.ബ്രണ്ണന്‍ കോളേജ് അസി.പ്രൊഫസര്‍ ഡോ.ജെ.വാസന്തി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര പുസ്തക ദിനത്തിന്റെ മുന്നോടിയായാണ് ഫോറം പുസ്തക നാണയ പ്രദര്‍ശനവും വിജ്ഞാന സദസ്സും സംഘടിപ്പിച്ചത്. പി.സജീവന് അധ്യക്ഷത വഹിച്ചു. പടിക്കേരി രഘുനാഥന്, മഞ്ചുനാഥ് കിനി, സായിനാഥ്, എന്‍.വി.ശ്രീജിത്ത്, രേവതി മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വി.രാജേഷ് മോഹന്‍ മോഡറേറ്ററായിരുന്നു. വിജയികള്‍ക്ക് ട്രോഫികളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: