തളിപ്പറമ്പ് പൂക്കോത്ത്‌തെരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം അക്രമം

Thursday 23 March 2017 1:06 am IST

തളിപ്പറമ്പ്: തളിപ്പറമ്പ് പൂക്കോത്ത്‌തെരുവില്‍ ആര്‍എസ്എസ്പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം അക്രമം. കുട്ടിക്കുന്ന്പറമ്പിലെ പട്ടാണി ശരത്കുമാറിന്റെ വീട്ടിന് നേരെയാണ് അക്രമം നടന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയതോടെ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ശരത്കുമാറിന്റെ സഹോദരിയുടെ വിവാഹം അടുത്തദിവസം നടക്കാനിരിക്കുന്നതിനാല്‍ വീട്പണി നടന്നുവരികയാണ്. സാധനങ്ങളും മറ്റും മുറ്റത്തേക്ക് നീക്കിവെച്ചിരുന്നു. ഇത്തരത്തില്‍ മുറ്റത്തുവെച്ച കസേര കൊണ്ട് രണ്ട് ജനല്‍പ്പാളികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ബിജെപി ബൂത്ത് കമ്മറ്റി പ്രസിഡന്റ് എം.മോഹനന്‍ സ്ഥലത്തെത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ.ബിനുമോഹന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല. ശരത്കുമാറിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബിജെപി കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരന്‍, നിയോജകമണ്ഡലം പ്രസിഡന്റ് ടി.ടി.സോമന്‍, പി.ഗംഗാധരന്‍, എം.രാഘവന്‍ എന്നീ നേതാക്കള്‍ ശരത്കുമാറിന്റെ വീട് സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.