കണ്ണൂര്‍: വിദ്യാഭ്യാസ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് വായ്പയെടുത്തവരോട് ബാങ്കുകള്‍ നീതിപാലിക്കണമെന്ന് എഡ്യൂക്കേഷന്‍ ലോണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന് വിദ്യാര്‍ത്ഥി ഫോറം ജില്ലാ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് നേരെയുളള സാമ്പത്തിക ചൂഷണം അവസാനിപ്പിക്കുക, നിയമങ്ങളും ചട്ടങ്ങളും പരിഗണിക്കുക, ബാങ്ക് അധികൃതരുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കുക, തോന്നിയ രീതിയില്‍ പലിശ ഈടാക്കുന്ന നടപടി ബാങ്കുകള്‍ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഇവര്‍ ഉന്നയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന് ഭാരവാഹികളായ സയന ഉദയകുമാര്‍, ആഷിഖ് കാഞ്ഞാരോട്, ബവിഷ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: