എല്ലാ സ്‌കൂളുകളിലും വികസന സമിതി; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ധര്‍മടം ഒന്നാമത്

Thursday 23 March 2017 1:21 am IST

മമ്പറം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് നേതൃത്വം നല്‍കുന്ന വിദ്യാലയ വികസന സമിതികള്‍ എല്ലാ സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളിലും രൂപീകരിക്കുകയും സമഗ്ര വികസന രേഖ തയ്യാറാക്കുകയും ചെയ്ത സംസ്ഥാനത്തെ ആദ്യ മണ്ഡലമെന്ന ബഹുമതി ധര്‍മടം മണ്ഡലം സ്വന്തമാക്കി. ഇതിന്റെ പ്രഖ്യാപനം പിണറായി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഹാള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇതിന്റെ തുടര്‍ച്ചയായി മണ്ഡലത്തിലെ 151 സര്‍ക്കാര്‍- എയിഡഡ് സ്‌കൂളുകള്‍ക്കുള്ള ലാപ്‌ടോപ് വിതരണത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷനായി. മണ്ഡലത്തില്‍ നടന്ന വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമഗ്രവിദ്യാഭ്യസ സമിതി കണ്‍വീനര്‍ എ.മധുസൂദനന്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ രാജീവന്‍ (തലശ്ശേരി), എം.സി.മോഹനന്‍ (എടക്കാട്), ജില്ലാ പഞ്ചായത്ത് അംഗം പി വിനീത, മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പിണറായി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗീതമ്മ സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് സി.എം.പ്രേമന്‍ നന്ദിയും പറഞ്ഞു. ധര്‍മടം സമ്പൂര്‍ണ വൈദ്യുതീകൃത മണ്ഡലം പിണറായി പഞ്ചായത്ത് ജൈവവൈവിധ്യ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.