രജിസ്റ്റര്‍ പ്രകാശനം ചെയ്തു

Thursday 23 March 2017 1:24 am IST

മമ്പറം: ധര്‍മടം മണ്ഡലത്തിലെ എല്ലാവീടുകളിലും വൈദ്യുതിയെത്തിക്കുകയെന്ന ലക്ഷ്യം കൈവരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മണ്ഡലത്തില്‍പ്പെട്ട മുഴപ്പിലങ്ങാട്, പിണറായി, ധര്‍മടം, വേങ്ങാട്, പെരളശ്ശേരി, കടമ്പൂര്‍, അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്തുകളില്‍ പുതുതായി 491 വീടുകളില്‍ കൂടി വൈദ്യുതിയെത്തിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഇതിന്റെ ഭാഗമായി 11.5 കിലോമീറ്റര്‍ നീളത്തില്‍ എല്‍.ടി സിംഗിള്‍ ഫേസ് ലൈന്‍ വലിക്കുന്നതിന് മുഖ്യമന്ത്രിയുടെ വികസന ഫണ്ടില്‍ നിന്നുള്ള 15 ലക്ഷം, കെഎസ്ഇബിയുടെ 30 ലക്ഷം രൂപ, വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള ഫണ്ടും ഉള്‍പ്പെടെ 60 ലക്ഷത്തിലേറെ രൂപയാണ് ചെലവഴിച്ചത്. 30 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വയറിംഗ് പ്രവൃത്തികള്‍ സൗജന്യമായി നടത്തിക്കൊടുത്താണ് ഈ നേട്ടം കൈവരിച്ചത്. 2017 മാര്‍ച്ചോടെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വൈദ്യുതിയെത്തിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ധര്‍മടം മണ്ഡലവും ഈ ലക്ഷ്യം കൈവരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.