കണ്ണൂര്‍: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പര്യടനം നടത്തുന്ന സന്ദേശയാത്ര ആരോഗ്യ വര്‍ത്തമാനം ഇന്ന് വൈകിട്ട് 4.30 ന് സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യാതിഥിയാവും. ചടങ്ങില്‍ ഡിഎംഒ ഡോ.കെ.നാരായണ നായ്ക് ആരോഗ്യ സന്ദേശം നല്‍കും. സമാപന ഘോഷയാത്ര ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്ത് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി .പി.സദാനന്ദന് ഫ്ളാഗ് ഓഫ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: