പയ്യാവൂര്‍: പയ്യാവൂര്‍ ഗവ യുപി സ്കൂള്‍ വാര്‍ഷികാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആഗ്നസ് വാഴപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജോയ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കേരള കലാമണ്ഡലത്തില്‍ നിന്നും സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയ ഗായകന് ഉണ്ണികൃഷ്ണന് പയ്യാവൂരിനെ ചടങ്ങില്‍ അനുമോദിച്ചു. പ്രധാനാധ്യാപകന് ടോമി കുരുവിള, എസ്എംസി ചെയര്മാന് കെ.ദാസന്, റീസ രാജു, പി.ശെല്‍വി, ഐ.വി.പുഷ്പവല്ലി, ആര്.വി.പവിത്രന്, എം.പി.സിറിയക്ക്, പി.എസ്.ദേവാനന്ദ്, കെ.കെ.ശൈലജ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: