കണ്ണൂര്‍: കണ്ണൂരിന്റെ ഹൃദയതാളങ്ങള്‍ നെഞ്ചിലേറ്റി ചരിത്രത്തിന്റെ നേര്‍സാക്ഷ്യമായി നിലകൊള്ളുന്ന കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ സമഗ്ര വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമാണ് സ്കൂളിന്റെ പൂരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആരംഭിച്ചത്. പഴയകാല പ്രതാപം തിരിച്ചു പിടിക്കാന്‍ 58 കോടി രൂപയുടെ സ്കൂള്‍ വികസന പ്രൊജക്ടിന് യോഗം അംഗീകാരം നല്കുകയുണ്ടായി. പുതിയ അദ്ധ്യയന വര്‍ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കുന്നതിനുമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തത്. പുതുതായി പ്രവേശനം ലഭിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി യൂണിഫോം, ബാഗ്, പൂസ്തകങ്ങള്‍ വാഹന സൗകര്യം, ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നടത്താനും പദ്ധതികള്‍ ആവിഷ്ക്കരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്ബോള്‍ പരിശീലനം, കരാട്ടേ പരിശീലനം, സ്പോക്കണ് ഇംഗ്ലീഷ്, ഹിന്ദിക്ലാസുകള് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: