പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിന് ഇന്ന് തുടക്കം

Thursday 23 March 2017 1:27 am IST

പാനൂര്‍: ഈസ്റ്റ് എലാങ്കോട് പുല്ലമ്പ്ര ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിന് ഇന്ന് തുടക്കമാവും. വൈകുന്നേരം താലപ്പൊലി, വാദ്യമേളം, യോഗ് ചാപ് അകമ്പടിയോടെ എലാങ്കോട് വിഷ്ണു ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് രാത്രി 7ന് മാതാജി പ്രേം വൈശാലി പ്രഭാഷണം നടത്തും. രാത്രി 8.30ന് തിരുവാതിര. 24ന് ഉച്ചയ്ക്ക് പ്രസാദസദ്യ. വൈകിട്ട് 6.30ന് ചുറ്റമ്പലസമര്‍പ്പണം തന്ത്രി തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. 25ന് കാലത്ത് മഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, നവകം, കലശാഭിഷേകം, ഉച്ചക്ക് പ്രസാദ സദ്യ, വൈകീട്ട് തായമ്പക, രാത്രി 8ന് പ്രസീത ചാലക്കുടി നയിക്കുന്ന മെഗാഷോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.