ന്യൂദൽഹി: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുടെ ചിഹ്നമായ ‘രണ്ടില’ തെരഞ്ഞെടുപ്പ് കമീഷൻ മരവിപ്പിച്ചു. വി.കെ ശശികലയുടെയും ഒ. പനീർസെൽവത്തിെൻറയും വിഭാഗങ്ങൾ ചിഹ്നത്തിനായി അവകാശവാദമുന്നയിച്ചതോടെയാണ് കമ്മീഷന്റെ നടപടി.
എഐഎഡിഎംകെ എന്ന പേരും ഉപയോഗിക്കാൻ പാടില്ല. ആർ.കെ നഗർ തെരഞ്ഞെടുപ്പിൽ മാത്രമാണ് മരവിപ്പിക്കൽ. ഭാവിയിൽ കൂടുതൽ വാദം കേട്ട ശേഷം ചിഹ്നം ആർക്ക് കൊടുക്കണമെന്ന് കമ്മീഷൻ അന്തിമ തീരുമാനമെടുക്കും.
സ്വതന്ത്ര ചിഹ്നങ്ങൾ തെരഞ്ഞെടുക്കാൻ രണ്ട് പക്ഷക്കാർക്കും വ്യാഴാഴ്ച രാവിലെ 10 മണി വരെ സമയമനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: