ഇടുക്കി: രാജാക്കാട് അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായിരുന്ന മോഹന്‍ദാസിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. മൂന്നാര്‍ ഡി.വൈ.എസ്.പിക്കാണ് സംരക്ഷണ ചുമതല. ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെ ഇന്നലെ രാത്രി മുതല്‍ തന്നെ മോഹന്‍ദാസിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ബേബി വധക്കേസില്‍ മൊഴി നല്‍കിയതിന് പിന്നാലെ മോഹന്‍ ദാസിന് ഭീഷണി ഉണ്ടായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം മണി മോഹന്‍ദാസിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മോഹന്‍ദാസ് സുരക്ഷ ആവശ്യപ്പെട്ട് ഡി.ജി.പിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: