ഇടതുവലത് മുന്നണികള്‍ക്ക് പരിഭ്രാന്തി: കുമ്മനം

Thursday 23 March 2017 1:15 pm IST

മലപ്പുറം: ഏപ്രില്‍ 12ന് നടക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പ് കേരളാ രാഷ്ട്രീയത്തില്‍ വഴിത്തിരിവാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത് മണിപ്പൂര്‍ ആവര്‍ത്തിക്കുമെന്ന ഭയത്തില്‍ രണ്ട് മുന്നണികളും ഒന്നായി എന്‍ഡിഎയെ ആക്രമിക്കുകയാണ്. ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്ന പ്രചാരണം നടത്തുന്ന ഈ മുന്നണികളാണ് കേരളത്തിലെ വര്‍ഗീയ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം. ഇന്ന് മതേതരത്തമുള്ളത് എന്‍ഡിഎയില്‍ മാത്രമാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ നിസഹായതയുടെ നേര്‍ചിത്രമാണ് താനൂര്‍ കലാപം. ബിജെപി കണ്‍വെന്‍ഷന് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ അനുവദിക്കാതെ എല്‍ഡിഎഫിന് മാത്രം നല്‍കിയത് തരംതാണ രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് ബാബു, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ്, ഒ.രാജഗോപാല്‍ എംഎല്‍എ, ജെആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് ഇ.പി.കുമാരദാസ് എന്നിവര്‍ സംസാരിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ സി.കെ.പത്മനാഭന്‍, അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള, പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എം.ഗണേശന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.ശിവരാജന്‍, നിര്‍മ്മല കുട്ടികൃഷ്ണന്‍, സംസ്ഥാന വക്താവ് പി.രഘുനാഥ്, മേഖലാ പ്രസിഡന്റ്, വി.വി.രാജന്‍, മേഖലാ ജനറല്‍ സെക്രട്ടറി കെ.നാരായണന്‍, മേഖലാ സെക്രട്ടറി എം.പ്രേമന്‍, ദേശീയ കൗണ്‍സിലംഗങ്ങളായ പി.ടി.ആലിഹാജി, സി.വാസുദേവന്‍, കെ.ജനചന്ദ്രന്‍, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുഭാഷ് വാസു, ടി.വി.ബാബു, സംഗീതാ വിശ്വനാഥന്‍, പിഎസ്പി സംസ്ഥാന ചെയര്‍മാന്‍ കെ.കെ.പൊന്നപ്പന്‍, എല്‍ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു മേലാറ്റൂര്‍, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യൂ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ദാസന്‍ കോട്ടയ്ക്കല്‍, ജില്ലാ സെക്രട്ടറിമാരായ പ്രദീപ് ചുങ്കപ്പള്ളി, ശിവാനന്ദന്‍ പൂതേരി, ഗിരീഷ് മേക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സി.സുബ്രഹ്മണ്യന്‍, ജില്ലാ വൈസ് പ്രസിഡന്റ് നാരായണന്‍ നല്ലാട്ട്, കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ.ബാബു, കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് തോട്ടത്തില്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വി.വി.രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.