പോസ്റ്റുമാസ്റ്റര്‍ പോസ്റ്റുമാനെ കുത്തി പരിക്കേല്‍പ്പിച്ചു

Thursday 23 March 2017 1:23 pm IST

തിരൂര്‍: പോസ്റ്റുമാസ്റ്റര്‍ പോസ്റ്റുമാനെ കുത്തി പരിക്കേല്‍പ്പിച്ചു. കല്‍പകഞ്ചേരി പാറമ്മല്‍തൊടി ബ്രാഞ്ച് തപാല്‍ ജീവനക്കാരനായ കൃഷ്ണന്‍ കടവത്തിനാണ്(59)കുത്തേറ്റത്. തലക്കും പുറത്തും ഓഫീസ് കത്രിക കൊണ്ട് ബ്രാഞ്ച് പോസ്റ്റുമാസ്റ്റര്‍ പാലൂര്‍ തൊടി മോഹന്‍ദാസ് കുത്തുകയായിരുന്നു. കത്തിന്റെ റിമാര്‍ക്ക് എഴുതിയത് ശരിയല്ലെന്ന് പറഞ്ഞ് അസഭ്യവര്‍ഷത്തോടെ പ്രകോപിതനായാണ് അക്രമിച്ചത്. കൃഷ്ണനെ അക്രമിച്ച പോസ്റ്റുമാസ്റ്റര്‍ ഇതിന് മുമ്പും. പോസ്‌റ്റോഫീസിലെ തിരിമറിയില്‍ നാലുകൊല്ലത്തോളം ജോലിയില്‍ സസ്‌പെന്‍ഷന്‍ നേരിട്ടയാളാണ്, രക്തത്തില്‍ കുളിച്ച കൃഷ്ണനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.