ഭഗത് സിങ്ങിനും സുഖ്‌ദേവിനും രാജ്ഗുരുവിനും ആദരാഞ്ജലി

Sunday 11 June 2017 8:36 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ധീരയോദ്ധാക്കളായിരുന്ന ഭഗത് സിങ്, സുഖ്‌ദേവ് ഥാപ്പര്‍, ശിവ്‌റാം രാജ്ഗുരു എന്നിവരുടെ ബലിദാനത്തിന്റെ 83ാം വാര്‍ഷിക ദിനത്തില്‍ ഓര്‍മ്മ പുതുക്കി രാജ്യം. 1931 മാര്‍ച്ച് 23ന് പഞ്ചാബിലെ ഹുസ്സെയ്ന്‍ വാലയിലാണ് (ഇപ്പോള്‍ പാക്കിസ്ഥാനില്‍) ഇവരെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയത്. ലാലാ ലജ്പത് റായിയെ വധിച്ചതിനുള്ള പ്രതികാരമായി പോലീസ് സൂപ്രണ്ട് ജെയിസ് സ്‌കോട്ടിനെ വെടിവെച്ചു കൊല്ലാന്‍ ഭഗത് സിങ്ങും, രാജ്ഗുരുവും പദ്ധതിയിട്ടു. സുഖ്‌ദേവ് ഥാപ്പറും, ചന്ദ്രശേഖര്‍ ആസാദും ഇതിനെ പിന്തുണച്ചു. എന്നാല്‍ ആളുമാറി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ജോണ്‍ സോണ്ടേഴ്‌സിനു നേരെയാണ് ഇരുവരും വെടിയുതിര്‍ത്തത്. പിന്നീട് പോലീസിനു മുമ്പാകെ കീഴടങ്ങിയ ഇവരെ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ജെ. കോള്‍ഡ് സ്ട്രീം വധശിക്ഷയ്ക്ക് വിധിച്ചു. 1931 മാര്‍ച്ച് 23ന് ലാഹോര്‍ ജയിലില്‍ വെച്ച് രാവിലെ 7.30നാണ് മൂവരേയും തൂക്കിലേറ്റിയത്. തൂക്കിലേറ്റുമ്പോള്‍ ഭഗത് സിങ്ങിനും, ഥാപ്പറിനും 23 വയസും രാജ്ഗുരുവിന് 22 വയസുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.