ദല്‍ഹിയിലും ഡോക്ടര്‍മാര്‍ പണിമുടക്കി

Sunday 11 June 2017 7:04 pm IST

ന്യൂദല്‍ഹി: മുംബൈയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ദല്‍ഹിയിലും ഡോക്ടര്‍മാര്‍ പണിമുടക്കി. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ഒഴികെ ഇരുപതിനായിരത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്നലെ ദല്‍ഹിയില്‍ പണിമുടക്കി. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താതെയായിരുന്നു സമരം. എന്നാല്‍ ഒപി, ശസ്ത്രക്രിയാ വിഭാഗം എന്നിവ പ്രവര്‍ത്തിച്ചില്ല. ലോക് നായക് ആശുപത്രിയില്‍ മാത്രം നാല്‍പ്പത് ശസ്ത്രക്രിയകള്‍ ഇന്നത്തേക്ക് മാറ്റി. പലയിടങ്ങളിലും രോഗികള്‍ വലഞ്ഞു. എയിംസിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി ഹെല്‍മറ്റ് ധരിച്ചാണ് ഇന്നലെ ജോലിക്കെത്തിയത്. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ആരംഭിച്ച സമരം നാലാം ദിവസം പിന്നിട്ടു. സമരത്തെ രൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.