കൊട്ടാരക്കര: കുണ്ടറ നാന്തിരിക്കല്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് മരിച്ച കുട്ടിയുടെ അമ്മൂമ്മ ലത (58)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
കേസില്‍ റിമാന്റിലായ വിക്ടര്‍ ഡാനിയേലിന്റെ ഭാര്യയാണ് ലത. പേരക്കുട്ടികളെ വിക്ടര്‍ പീഡിപ്പിക്കുന്നതിന് പലപ്പോഴും ലത കൂട്ട് നിന്നിരുന്നുവെന്ന് അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടിരുന്നു.
കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ രഹസ്യ മൊഴിയിലും ലതയെപ്പറ്റിയുള്ള പരാമര്‍ശം ഉണ്ടായിരുന്നുവെന്നാണ് സൂചന. കേസില്‍ രണ്ടാം പ്രതിയാണ് ലതയെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: