ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ കൂടിയായ മന്ത്രി ജി. സുധാകരന് മത്സ്യത്തൊഴിലാളികളെയും തീരമേഖലയെയും അവഗണിക്കുകയാണെന്ന് ധീവരസഭാ ജനറല്‍ സെക്രട്ടറി വി. ദിനകരന് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 120ഓളം കുടുംബങ്ങളാണ് കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ വര്‍ഷങ്ങളായി കഴിയുന്നത്. കഴിഞ്ഞ ദിവസവും അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കടുത്ത കടല്‍ക്ഷോഭം അനുഭവപ്പെട്ടു.
തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ പ്രവര്‍ത്തനം സജ്ജമാക്കുന്നതിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ എംഎല്‍എയ്ക്കു കഴിഞ്ഞില്ല. നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുരിത ബാധിതര്‍ക്കൊപ്പം കഞ്ഞികുടിക്കുകയും കളക്ട്രേറ്റില്‍ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്ത ജി. സുധാകരന് മന്ത്രിയായ ശേഷം കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് ദിനകരന് കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി.ജി. സുഗുണന്, ജില്ലാ സെക്രട്ടറി എന്‍.ആര്. ഷാജി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: