ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം

Thursday 23 March 2017 9:03 pm IST

ആലപ്പുഴ: ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം 25ന് വൈകിട്ട് മൂന്നിന് ആലപ്പുഴ ചടയന്‍ മുറി ഹാളില്‍ നടക്കും. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ. പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിക്കും. മുതിര്‍ന്ന അഭിഭാഷകരെ സമ്മേളനത്തില്‍ ആദരിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി. രാജേഷ് സ്വാഗതവും അഡ്വ. എ. ജയശങ്കര്‍ നന്ദിയും പറയും. തുടര്‍ന്ന് ഏകീകൃത സിവില്‍ കോഡിലെ ലിംഗസമത്വം എന്ന വിഷയത്തെ അധികരിച്ച് സെന്‍ട്രല്‍ വഖഫ് ബോര്‍ഡംഗം അഡ്വ. ടി.എ. നൗഷാദ് സംസാരിക്കും. അഡ്വ. എന്‍.വി. സാനു അദ്ധ്യക്ഷത വഹിക്കും. സംഘടനാ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക് മുഖ്യപ്രഭാഷണം നടത്തും. കേരള ബാര്‍ കൗണ്‍സിലംഗം അഡ്വ. പി.എസ്. ഗീതാകുമാരി മുഖ്യാതിഥിയാകും. അഡ്വ. വി. മധു അദ്ധ്യക്ഷത വഹിക്കും. അഡ്വ. രണ്‍ജിത് ശ്രീനിവാസ് സ്വാഗതവും അഡ്വ. പി.കെ. വിജയകുമാര്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.