കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ധനകാര്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കാനാവുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന സമയത്തെ ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി സത്യന് നരവൂര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: