കാഞ്ഞാര്‍: തോപ്രാംകുടിയില്‍ നിന്നും തൊടുപുഴയ്ക്ക് വരികയായിരുന്ന സ്കോഡ കാര്‍ കാഞ്ഞാര്‍ വാട്ടര്‍ തീം പാര്ക്കിന് സമീപത്ത് വച്ച് കത്തുകയായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം.
കാറിലുണ്ടായിരുന്ന പാലാ പൂവരണി സ്വദേശി അനില്‍കുമാറും കുടുംബവും കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട ഉടന്‍ കാറ് നിര്‍ത്തി പുറത്ത് ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. മൂലമറ്റത്ത് നിന്നും എത്തിയ ഫയര്‍ഫോഴ്സാണ് കാറിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് തീപടരാതെ നിയന്ത്രിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: