ആലപ്പുഴ: ജില്ലയില്‍ അടച്ചുപൂട്ടിയ എക്സല്‍ ഗ്ലാസ് ഫാക്ടറി ഉള്‍പ്പെടെ അനവധി വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. തൊഴില്‍ സമ്പ്രദായം വ്യാപകമായി കൊണ്ടുവരുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്‍ഡസ്ട്രിയല്‍ എംപ്ലോയീസ് സംഘ് ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റ് അഡ്വ. വി.എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് ജനറല്‍ സെക്രട്ടറി ചന്ദ്രമോഹനന് റിപ്പോര്‍ട്ടും ഖജാന്‍ജി കേരളീയന് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബിഎംഎസ് ജില്ലാ ഭാരവാഹികളായ ബിനീഷ് ബോയ്, സി. ഗോപകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സമാപന സമ്മേളനം ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് ഉദ്ഘാടനം ചെയ്തു. യൂണിയന് ഭാരവാഹികളായ വി.ബി. ലാലപ്പന്, മധുസൂദനന്, മോഹന്‍ദാസ്, പ്രശാന്ത്, മണിയപ്പന്, ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി അഡ്വ. വി.എസ്. രാജേഷ് (പ്രസിഡന്റ്), വി.ബി. ലാലപ്പന്, മധുസൂദനന്, മോഹന്‍ദാസ്, പ്രശാന്ത് (വൈസ് പ്രസിഡന്റുമാര്‍), സി.ജി. ഗോപകുമാര്‍ (ജനറല്‍ സെക്രട്ടറി), ജി. ചന്ദ്രമോഹനന്, മണിയപ്പന്, ഗോപാലകൃഷ്ണന്, സജീവന് ( സെക്രട്ടറിമാര്‍), കേരളീയന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: