തുറവൂര്‍: സ്റ്റുഡിയോ ഉടമയായ യുവതിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ് പിടിയില്‍. പള്ളിപ്പുറം സ്വദേശി യദു(22)വിനെയാണ് കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വിവാഹ ഫോട്ടോ സിഡിയില്‍ പകര്‍ത്താനെത്തിയ യുവാവ് യുവതിയെ മൊബൈലിലെ അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയശേഷം സിഡിയില്‍ ആക്കാമോയെന്ന് അന്വേഷിക്കുകയായിരുന്നു. യുവതി സമീപത്തെ കടയിലുണ്ടായിരുന്നവരെ വിവരം അറിയിച്ചതോടെ ഇയാള്‍ ബൈക്കില്‍ സ്ഥലം വിടുകയായിരുന്നു. പിന്നീട് തുറവൂര്‍ കവലയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: