അച്ചന്‍കോവിലാറ്റില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Thursday 23 March 2017 9:57 pm IST

മാവേലിക്കര:സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥി അച്ചന്‍കോവിലാറ്റില്‍ മുങ്ങി മരിച്ചു. തഴക്കര അറന്നൂറ്റിമംഗലം രവീന്ദ്രഭവനം രവീന്ദ്രന്റെ മകന്‍ കുന്നം ഗവ.എച്ച്എസ്എസിലെ വിദ്യാര്‍ഥി ആര്‍.രാഹുല്‍ (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടു മൂന്നോടെ കല്ലിമേല്‍ പുലിമുട്ടു കടവിലായിരുന്നു അപകടം.രാഹുല്‍ സുഹൃത്തുക്കളായ ആറുപേര്‍ക്കൊപ്പമാണ് കുളിക്കാന്‍ എത്തിയത്. ആര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. രാഹുല്‍ മുങ്ങിത്താഴുന്നതു കണ്ടു ഒരു കൂട്ടുകാരന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്നു ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെത്തിയത്. അമ്മ: സുജ. സഹോദരി രാഗസുധ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.