കുറവിലങ്ങാട്: കുറവിലങ്ങാട് സെന്‍ട്രല്‍ ജംഗ്ഷനിലെ വടക്കേക്കരബില്ഡിംഗില് പ്രവര്‍ത്തിക്കുന്ന മൂന്ന് വ്യാപാരസ്ഥാപനങ്ങളുടെ താഴ് തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തി. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെ വ്യാപരസ്ഥാപനങ്ങള്‍ തുറക്കാനെത്തിയ കടഉടമകളാണ് മോഷണശ്രമം നടന്ന വിവരം പൊലീസിനെ അറിയിച്ചത്.
കണ്‍സ്യൂമര്‍ഫെഡിന്റെ ഉടമസ്ഥതയിലുള്ള സപ്ലൈകോ ചില്ലറവില്‍പ്പനശാല,ഫോട്ടോഫ്ളാഷ് സ്റ്റുഡിയോ, കുറിച്ചിത്താനം പുതുശ്ശേരീല് വീട്ടില്‍ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള പൂജാസാധനങ്ങള്‍ വില്‍ക്കുന്ന പൂജാസ്റ്റോഴ്സ് എന്നിവയുടെ താഴുകള്‍ മോഷ്ടാക്കള്‍ തകര്‍ത്തു.
പൂജാസ്റ്റോഴ്സിന്റെ ഗോഡൗണിനുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ടനിലയിലായിരുന്നു. കുറവിലങ്ങാട് എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: