ഇറഞ്ഞാല്‍: ഇറഞ്ഞാല്‍ ദേവീക്ഷേത്രത്തിലെ തിരുവുത്സവം 25ന് തന്ത്രി മുഖ്യന് മരങ്ങാട്ടില്ലത്ത് പരമേശ്വരന് നമ്പൂതിരിയുടേയും മേല്‍ശാന്തി ഗിരീഷ് നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ദീപാരാധനയ്ക്ക് ശേഷം രാത്രി 8ന് തൃക്കൊടിയേറ്റ് നടക്കും. ഏപ്രില്‍ 1ന് ശനിയാഴ്ച ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1ന് ഉത്സവബലിദര്‍ശനം 25ന് വൈകിട്ട് 9.30ന് ഗാനമേള, ഞായറാഴ്ച രാത്രി 8.30ന് തിരുവാതിര, തിങ്കളാഴ്ച വൈകിട്ട് 8ന് മതപ്രഭാഷണം, വിവിധ ദിവസങ്ങളിലായി ഡാന്‍സ്, ബാലെ, നാടകം, ചാക്യാര്‍കൂത്ത്, ഓട്ടന്തുള്ളല് തുടങ്ങി വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇററഞ്ഞാലമ്മയുടെ പിറന്നാള്‍ ദിനമായ മാര്‍ച്ച് 31ന് രാവിലെ 4.30ന് തൃക്കാര്‍ത്തിക ദര്‍ശനവും 11.30ന് തൃക്കാര്‍ത്തിക സദ്യയും ഉണ്ട്. 11ന് ദേവസ്വം പ്രസിഡന്റ് എന്‍.വി.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. കാര്‍ത്തിക നാളില്‍ നാലുദേശത്തുനിന്നും താലപ്പൊലി ഘോഷയാത്ര വൈകിട്ട് 7ന് ക്ഷേത്രത്തില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: