പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ അരലക്ഷം വൃക്ഷത്തൈകള്‍ നടും: കര്‍ഷകമോര്‍ച്ച

Thursday 23 March 2017 11:05 pm IST

കോട്ടയം: പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അരലക്ഷം വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുമെന്ന് കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് മോഹനന്‍ പനയ്ക്കല്‍ പ്രസ്താവിച്ചു. പരിസ്ഥിതി ദിനത്തില്‍ നടുവാനുള്ള വൃക്ഷത്തൈ നഴ്‌സറികളുടെ ഉദ്ഘാടനം എരുമേലി മട്ടന്നൂര്‍കരയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്‍മറഞ്ഞുപോയ പ്രകൃതി സമ്പത്തും ജല ലഭ്യതയും ഉറപ്പാക്കുന്നതിന് ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജലസ്വരാജ് മുദ്രാവാക്യത്തിലൂന്നി കര്‍ഷക മോര്‍ച്ച, മഹിളാ മോര്‍ച്ച, പഞ്ചായത്ത് തലത്തിലുള്ള ജലജാഗ്രതാ സമിതികള്‍ എന്നിവയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് നേഴ്‌സറികളുടെ പ്രവര്‍ത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കര്‍ഷക മോര്‍ച്ചാ പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ.സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി ഷീബാ രാജു, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി.മണി, ബിജെപി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ഹരികൃഷ്ണന്‍, ബിഎംഎസ് എരുമേലി പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, കര്‍ഷകമോര്‍ച്ച മണ്ഡലം സെക്രട്ടറി ശശികുമാര്‍, കര്‍ഷക മോര്‍ച്ച എരുമേലി പഞ്ചായത്ത് പ്രസിഡന്റ് കുട്ടപ്പന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.