ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇടുക്കി ഡാമില്‍ അവശേഷിക്കുന്നത് 28.185 ശതമാനം വെളളം മാത്രം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ ഇടവിട്ട് ലഭിക്കുന്നുണ്ടെങ്കിലും ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് ഉപഭോഗം കൂടാന്‍ കാരണം. ഇന്നലെ ലഭിച്ച കണക്ക് പ്രകാരം ഡാമില്‍ അവശേഷിക്കുന്നത് 2327.32 അടിയാണ്. മുന്‍വര്‍ഷം ഇതേ സമയം ഇത് 2340.2 അടിയായിരുന്നു. അതായത് 37.622 ശതമാനം.
സംസ്ഥാനത്താകെ ഇന്നലെ ഉപയോഗിച്ചത് 71.8597 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതില്‍ 14.329 ദശലക്ഷം യൂണിറ്റ് മാത്രമാണ് കേരളത്തില്‍ ഉല്പാദിപ്പിച്ചത്. അതായത് മൊത്തം ഉപഭോഗത്തിന്റെ 20 ശതമാനത്തിലും താഴെ മാത്രം.
ഇടുക്കിയിലെ ഉല്പാദനം 5.247 ദശലക്ഷം യൂണിറ്റ് ആണ്. സംസ്ഥാനത്താകെ ഡാമുകളില്‍ 1376.92 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പാക്കാനാവിശ്യമായ വെള്ളമാണ് അവശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: