കൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായി ആരോഗ്യ രക്ഷാ പദ്ധതി ആവിഷ്ക്കരിക്കാന്‍ സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ യോഗം ഭാരവാഹികളെ അധികാരപ്പെടുത്തി. പത്രപ്രവര്‍ത്തക പെന്ഷന് വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാറിനെ യോഗം അഭിനന്ദിച്ചു. ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. നടുവട്ടം സത്യശീലന് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ. മാധവന്, വൈസ് പ്രസിഡന്റ് വി. പ്രതാപ ചന്ദ്രന്, സെക്രട്ടറിമാരായ പി.വി. പങ്കജാക്ഷന്, കെ.പി. വിജയകുമാര്‍, ട്രഷറര്‍ കെ.വി. ഫിലിപ്പ് മാത്യു, എം. അബ്ദു റഹിമാന്‍, ഹരിദാസന് പാലയില്‍, കെ.ജി. മത്തായി, സിദ്ധാര്ഥന് പരുത്തിക്കാട്, അലക്സാണ്ടര്‍ സാം, എം. ബാലഗോപാലന്, മുഹമ്മദ് സലീം, പി.സി. അബ്ദുള്‍ ലത്തീഫ്, സി.എം. അലിയാര്, സി.ഡി ദേശികന്‍, തേക്കിന്‍കാട് ജോസഫ്, ചെറിയാന് സഖറിയ, തോമസ് ഗ്രിഗറി, എം.വി. രവീന്ദ്രന്, രത്നകുമാര്‍ പല്ലിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ,് പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്റ്റര്‍ എ. ഫിറോസ്, കെ.സി. രാജന്, കോവളം ചന്ദ്രന്, കളത്തില്‍ രാമകൃഷ്ണന് എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: