കൊല്ലം: കല്ലുവെട്ടാംകുഴി-നെടുമ്പന-കുണ്ടറ ആശുപത്രി ജങ്ഷന് റോഡിന്റെ വിപുലീകരണത്തിന് കിഫ്ബി വഴി 45 കോടിരൂപ അനുവദിച്ചതായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. തഴുത്തല സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വടക്കേമുക്ക്-മീയണ്ണൂര്‍ റോഡിന് 3.5 കോടി രൂപയും പാലമുക്ക് നല്ലില റോഡിന് രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ ഭവനരഹിതരായ 1304 പേര്‍ക്കും സര്‍ക്കാര്‍ വീട് നിര്‍മിച്ചുനല്‍കുമെന്നും മന്ത്രി പറഞ്ഞു. എം.നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ഡോ.എസ്.ചിത്ര, അസിസ്റ്റന്റ് കളക്ടര്‍ ആശാ അജിത്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജീവ്, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി ബാബു, ഗ്രാമപഞ്ചായത്തംഗം സീനത്ത് ഹമീദ്, എഡിഎം ഐ.അബ്ദുല്‍ സലാം, തഹസില്‍ദാര്‍ പി.ആര്.ഗോപാലകൃഷ്ണന്, വില്ലേജ് ഓഫീസര്‍ സുനില്‍ ലാവോസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: