'ട്രാഫിക്' പാഠ്യവിഷയമാകുന്നു

Sunday 11 June 2017 3:36 pm IST

അന്തരിച്ച സംവിധായകന്‍ രാജേഷ് പിളള സംവിധാനം ചെയ്ത 'ട്രാഫിക്' ഇനി പാഠപുസ്തകത്തിലും ഇടം പിടിക്കും. കണ്ണൂര്‍ സര്‍വകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയില്‍ ട്രാഫിക്കിന്റെ തിരക്കഥയും ഉള്‍പ്പെടുത്താനാണ് തീരുമാനം. എംടിയുടെ വിഖ്യാതചിത്രങ്ങളായ പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ, രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്നിവയുടെ തിരക്കഥകളാണ് നിലവില്‍ പാഠ്യവിഷയമാക്കിയിരിക്കുന്നത്. രാജേഷ് പിള്ളയുടെ മരണത്തിനു മുമ്പ് കണ്ണൂര്‍ സര്‍വകലാശാലയിലെ യു ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനായിരുന്ന ജയചന്ദ്രന്‍ കീഴോത്ത് ആണ് ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചത്. അധ്യാപകരും വിദ്യാര്‍ഥികളും ഈ ആഗ്രഹം പങ്കുവച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ബിഎ മലയാളം ആറാം സെമസ്റ്ററിലെ 'അരങ്ങും പൊരുളും' എന്ന വിഷയത്തിലാണ് തിരക്കഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തയാഴ്ച മുതല്‍ 'ട്രാഫിക്' വിദ്യാര്‍ഥികള്‍ പഠിച്ചുതുടങ്ങും. മലയാളസിനിമയില്‍ ന്യൂജനറേഷന്‍ യുഗത്തിന് തുടക്കമിട്ട ചലച്ചിത്രമാണ് 'ട്രാഫിക്.'

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.