നീറ്റ് പരീക്ഷ, കേരളത്തില്‍ രണ്ടു സെന്ററുകള്‍

Sunday 11 June 2017 1:04 pm IST

ന്യൂദല്‍ഹി: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് എക്‌സാം (നീറ്റ്) 103 കേന്ദ്രങ്ങളില്‍ നടക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. നേരത്തെ 80 നഗരങ്ങളിലാണ് നീറ്റ് പരീക്ഷ നടന്നിരുന്നത്. പുതിയ 23 കേന്ദ്രങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്നതാണിത്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും നാല് നഗരങ്ങളിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും മൂന്ന് വീതവും ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, കേരളം രണ്ട് വീതവും പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് ഒരു കേന്ദ്രം വീതവുമാണ് പുതിയതായി അനുവദിച്ചത്. ഗ്രാമീണ മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങളിലെത്തുവാനുള്ള ബുദ്ധിമൂട്ടുമൂലം തമിഴ്‌നാട് നീറ്റ് പരീക്ഷ തിരസ്‌ക്കരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.