ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിദേശ ചികിത്സക്ക് ശേഷം തിരിച്ചെത്തി. ചികിത്സക്ക് ശേഷം സോണിയ തിരിച്ചെത്തുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രിയരംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
സോണിയയെ കൊണ്ട് വരുന്നതിനായി മകന് രാഹുല്‍ കഴിഞ്ഞ 16ന് വിദേശത്തേക്ക് പോയിരുന്നു. സോണിയക്ക് വിദേശത്ത് എവിടെയായിരുന്നു ചികിത്സ എന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അമേരിക്കയില്‍ ചികിത്സക്ക് പോയിരുന്നതായിട്ടാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണരംഗത്ത് സോണിയാ ഗാന്ധി ഉണ്ടായിരുന്നില്ല. വോട്ട് എണ്ണുന്ന ദിവസവും രാജ്യത്തുണ്ടായിരുന്നില്ല.
ഉജ്ജ്വല വിജയത്തോടെ ബിജെപി ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭരണം പിടിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബിജെപി ഭരണത്തില്‍ എത്തുകയും ചെയ്തു. പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികാരത്തിലെത്താനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: