കലാസംഗമം: കല്‍പ്പറ്റ മുനിസിപ്പാലിറ്റി ബ്ലോക്ക്‌ ജേതാക്കള്‍

Friday 24 March 2017 7:43 pm IST

കല്‍പ്പറ്റ : ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍വെച്ച് രണ്ട ്ദിവസങ്ങളിലായി നടത്തിയ കലാസംഗമത്തില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റി ബ്ലോക്ക്‌ജേതാക്കള്‍. ജില്ലയിലെ മുനിസിപ്പാലിറ്റികള്‍ ബ്ലോക്കിന്റെ കൂടെ ചേര്‍ന്നാണ് മത്സരത്തില്‍ പങ്കെടുത്തത്.  ബത്തേരി രണ്ടാംസ്ഥാനവു ംമാനന്തവാടി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. നേരത്തെ മുട്ടില്‍ഡബ്ല്യൂ.എം.ഒആര്‍ട്‌സ്ആന്റ് സയന്‍സ് കോളേജില്‍വെച്ച് നടത്തിയ കായികോത്സവത്തില്‍ ബത്തേരി മുനിസിപ്പാലിറ്റി ബ്ലോക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കി. പ്രേരക് വി.ടി.റോസമ്മ എവറോളിംഗ് ട്രേഫിജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകിയില്‍ നിന്നും കല്‍പ്പറ്റ മുനിസിപ്പാലിറ്റി ബ്ലോക്ക് ടീം ഏറ്റുവാങ്ങി. ഗുണഭോക്താക്കളുടെ വിഭാഗത്തില്‍ സുരേന്ദ്രന്‍.ഇ (കല്‍പ്പറ്റബ്ലോക്ക്) പത്താം തരംതുല്യതാവിഭാഗത്തില്‍വിശാലാക്ഷി ( ബത്തേരി) ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഉണ്ണികൃഷ്ണന്‍ (കല്‍പ്പറ്റ) പ്രേരക്മാരുടെ വിഭാഗത്തില്‍ സരോജിനി.സി.കെ (കല്‍പ്പറ്റ) എന്നിവര്‍വ്യക്തിഗത ചാമ്പ്യന്‍മാരായി. പ്രായംമറന്നുകൊണ്ടാണ് പഠിതാക്കള്‍മത്സരത്തില്‍ പങ്കെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.