ബംഗാളിലെ ജിഹാദി ഭീകരത ദേശസുരക്ഷയ്ക്ക് ഭീഷണി

Sunday 11 June 2017 2:04 pm IST

ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയുടെ ദൃശ്യം

ബംഗാളില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക മൗലികവാദ ജിഹാദി ആക്രമണങ്ങളില്‍ അഖിലഭാരതീയ പ്രതിനിധിസഭ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ട് സംസ്ഥാന ഭരണകൂടം ഈ ദേശവിരുദ്ധ ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് അത്യന്തം ആശങ്ക സൃഷ്ടിക്കുന്നതാണ്.

ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്ന് എട്ടുകിലോമീറ്റര്‍ മാത്രം മാറിയുള്ള കാലിയചൗക്കില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും നിരവധി രേഖകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സുരക്ഷാഭടന്മാര്‍ക്ക് നേരെപോലും ജിഹാദി ആക്രമണങ്ങള്‍ തുടരുകയാണ്. ഇത് സമാധാനപൂര്‍ണമായ ജീവിതത്തിനും ദേശസുരക്ഷക്കും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ട് മുസ്ലിം യാഥാസ്ഥിതിക മൗലവിമാര്‍ ഫത്വകള്‍ പരസ്യമായി പുറപ്പെടുവിക്കുന്നു. കാത്വാ, കാളിഗ്രാം, ഇളംബസാര്‍, മീടിയബറൂജ് (കൊല്‍ക്കത്ത) തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ തോതില്‍ ഹിന്ദുക്കള്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും വന്‍തോതില്‍ ഹിന്ദുക്കള്‍ ഓടിപ്പോകുന്ന സാഹചര്യമാണുള്ളത്. വ്യാജനോട്ടുകളുടെ കള്ളക്കടത്തും പശുക്കടത്തും അനധികൃത നുഴഞ്ഞുകയറ്റവും അതിര്‍ത്തി കേന്ദ്രീകരിച്ച് വ്യാപകമായി നടക്കുന്നു. മതമൗലികവാദ ശക്തികള്‍ ഇതിനെ സഹായിക്കുന്നു. ബര്‍ദ്വാന്‍ ബോംബ് സ്‌ഫോടനകേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നത് അതിര്‍ത്തിക്ക് ഇരുവശവും നിരവധി മുസ്ലിംഭീകര ഗ്രൂപ്പുകള്‍ സായുധരായി കേന്ദ്രീകരിച്ചിട്ടുണ്ടെന്നാണ്.

സംഘടിത മുസ്ലിംതീവ്രവാദി ഗ്രൂപ്പുകളെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ പദവികള്‍ വാഗ്ദാനം ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിപദവിവരെ ഇത്തരത്തിലുള്ളള പരിഗണനയുടെ അടിസ്ഥാനത്തില്‍ നല്‍കുന്നുണ്ട്. അതേസമയം സാധാരണക്കാരായ ഹിന്ദുസമൂഹത്തിന്റെ മതപരമായ ആചാരങ്ങളെപ്പോലും തടസ്സപ്പെടുത്തുന്നു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ നിരവധി ബോംബ് സ്‌ഫോടനങ്ങള്‍, സംഘടിത ആക്രമണങ്ങള്‍, ലൈംഗിക പീഡനങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യ്‌പ്പെട്ടിട്ടുണ്ട്. ഹിന്ദുസമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പട്ടികജാതിയില്‍പ്പെട്ടവരാണ് ഈ ആക്രമണങ്ങള്‍ക്ക് ഇരയായവരില്‍ ഏറെയും. ജൂരാന്‍പൂരില്‍ ഈ സമുദായത്തില്‍പ്പെട്ട ആറുപേര്‍ കൊല്ലപ്പെട്ടു. വൈഷ്ണവ് നഗര്‍, ഖരഗ്പൂര്‍, മല്ലാര്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും നിരവധിപേര്‍ ആക്രമണങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടിട്ടുണ്ട്. ജൂലാഗഢില്‍ കഴിഞ്ഞവര്‍ഷത്തെ ദുര്‍ഗാപൂജക്കിടയില്‍ 17കാരിയായ ഒരു വിദ്യാര്‍ത്ഥിനി ആസിഡ് ബള്‍ബ് ആക്രമണത്തിന് ഇരയായി. മുന്‍കൂട്ടി ആസൂത്രണം ചെയ്ത സംഘടിതമായ സായുധ ആക്രമണമാണ് ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്നത്. അക്രമം നടത്തുന്ന ഭീകര ഗ്രൂപ്പുകളെ തടയുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനും പകരം സംസ്ഥാനസര്‍ക്കാര്‍ ഇത്തരം സംഭവങ്ങളെ മൂടിവെക്കാനാണ് ശ്രമിക്കുന്നത്. ഞെട്ടലുളവാക്കുന്ന കാര്യം ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചില നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സംസ്ഥാനസര്‍ക്കാര്‍ ഗുരുതരമായ ക്രിമിനല്‍കേസ് ചുമത്തി എന്നതാണ്.

ഒരുഭാഗത്ത് ദേശസ്‌നേഹവും സംസ്‌കാരവും പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുന്നു. മറുഭാഗത്ത് മതമൗലികവാദവും തീവ്രവാദവും പഠിപ്പിക്കുന്ന മദ്രസകള്‍ യഥേഷ്ടം നടത്താന്‍ ജിഹാദി സംഘടനകള്‍ക്ക് അനുവാദം നല്‍കുന്നു. പശ്ചിമബംഗാളിലെ പലമേഖലകളിലും വിദ്യാലയങ്ങളില്‍ സരസ്വതി പൂജക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം മിലാദ്-ഉന്‍-നബി ആഘോഷങ്ങള്‍ തടസ്സമില്ലാതെ നടക്കാന്‍ എല്ലാസഹായങ്ങളും സര്‍ക്കാര്‍തന്നെ ചെയ്തുകൊടുക്കുന്നുണ്ട്.

കൊല്‍ക്കത്തയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള തെഹാട്ട ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മാനേജ്‌മെന്റ് കഴിഞ്ഞവര്‍ഷം മിലാദ്-ഉന്‍-നബി ആഘോഷത്തിന് അനുവാദം നല്‍കിയില്ല. ഇതേത്തുടര്‍ന്ന് സായുധരായ ജിഹാദി ഭീകരര്‍ സ്‌കൂളിലെത്തി 1750 വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും തടങ്കലിലാക്കി. വനിത അധ്യാപകരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. ഇതേത്തുടര്‍ന്ന് ഒരുമാസക്കാലത്തോളം ഈ സ്‌കൂള്‍ അടച്ചിടേണ്ടിവന്നു. എന്നാല്‍ ഈ അക്രമികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

വിഭജനസമയത്ത് ഹിന്ദുഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പശ്ചിമബംഗാള്‍ രൂപീകരിച്ചത്. വിഭജനത്തെത്തുടര്‍ന്ന് കിഴക്കന്‍ പാക്കിസ്ഥാനില്‍-ഇന്നത്തെ ബംഗ്ലാദേശ്-നടന്ന തുടര്‍ച്ചയായ പീഡനങ്ങളുടേയും ആക്രമണങ്ങളുടേയും ഫലമായി ഒട്ടനവധി ഹിന്ദുക്കള്‍ പശ്ചിമബംഗാളില്‍ അഭയം തേടുകയും ചെയ്തു. അത്ഭുതകരമായ കാര്യം ബംഗ്ലാദേശില്‍ നിന്നും ഈ കൂട്ടപലായനം സംഭവിച്ചിട്ടും പശ്ചിമബംഗാളിലെ ഹിന്ദുജനസംഖ്യയില്‍ വലിയ കുറവാണ് സംഭവിച്ചിട്ടുള്ളത് എന്നതാണ്. 1951ല്‍ 78.45 ശതമാനമായിരുന്നു പശ്ചിമബംഗാളിലെ ഹിന്ദു ജനസംഖ്യ. 2011ല്‍ അത് 70.54 ശതമാനമായി കുറഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നിവയെ സംബന്ധിച്ച് വളരെ ഗൗരവമര്‍ഹിക്കുന്ന കാര്യമാണിത്.

ബംഗാളിലെ ജിഹാദി ഭീകരാക്രമണങ്ങളേയും അവക്ക് ഒത്താശ ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനേയും അഖിലഭാരതീയ പ്രതിനിധിസഭ ശക്തമായി അപലപിക്കുന്നു. ഈ ജിഹാദി ഭീകരാക്രമണങ്ങള്‍ക്കും വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധവും ബോധവത്കരണവും വേണമെന്ന് പ്രതിനിധിസഭ ആഹ്വാനം ചെയ്യുന്നു. ബംഗാളിലെ ഭീതിതമായ സ്ഥിതി ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഉപരിയായി ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കണമെന്ന് ബംഗാള്‍ സംസ്ഥാന സര്‍ക്കാരിനോട് പ്രതിനിധി സഭ ആവശ്യപ്പെടുന്നു. ദേശീയസുരക്ഷക്കുവരെ ഭീഷണിയാകുന്ന തരത്തില്‍ ബംഗാളില്‍ ശക്തിയാര്‍ജ്ജിക്കുന്ന ജിഹാദി ഗ്രൂപ്പുകള്‍ക്കുനേരെ ശക്തമായ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോടും അഖിലഭാരതീയ പ്രതിനിധിസഭ ആവശ്യപ്പെടുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.