ബ്രഹ്മസ്ഥാന വാര്‍ഷികത്തിന് സമാപനം; അമ്മ മടങ്ങി

Sunday 11 June 2017 3:28 pm IST

കോഴിക്കോട്: വെള്ളിമാട്കുന്ന് ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തിന് സമാപനം. മുഖ്യ കാര്‍മ്മികത്വം വഹിക്കാനെത്തിയ മാതാ അമൃതാനന്ദമയിദേവി വെള്ളിയാഴ്ച പുലര്‍ച്ചെ 3.15 ഓടെ വള്ളിക്കാവ് ആശ്രമത്തിലേക്ക് തിരിച്ചു. ഭക്തരുടെ നീണ്ട നിര ദര്‍ശനത്തിന് ആശ്രമത്തിലെത്തിയിരുന്നു. ദര്‍ശനത്തിനും അനുഗ്രഹത്തിനും ശേഷം ശേഷം അമ്മയെ യാത്രയയക്കാന്‍ ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ബ്രഹ്മസ്ഥാന വാര്‍ഷിക സംഘാടക സമിതി ഭാരവാഹികള്‍, യുവധര്‍മ്മധാരാപ്രവര്‍ത്തകര്‍ എന്നിവരെത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് അമ്മ വിദേശത്തേക്ക് യാത്ര തിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.