കണ്ണൂര്‍: ട്രൈഡി പദ്ധതിയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്ത തളാപ്പ് ചിന്മയമിഷന് വനിതാകോളേജിനുളള സര്‍ട്ടിഫിക്കറ്റ് കലക്ടര്‍ മിര്‍ മുഹമ്മദ് അലിയില്‍ നിന്ന് കോളേജ് പ്രൊഫസര്‍ പി.ലളിത, സ്റ്റുഡന്‍സ് യൂനിയന്‍ ചെയര്‍പേഴ്സണ്‍ ഷിഗുഫ്ത മുഹമ്മദ്, ശ്രുതി എന്നിവര്‍ ഏറ്റുവാങ്ങി. കലക്ടറുടെ ചേമ്പറില്‍ നടന്ന ഇ. ഗവേണന്‍സ് സൊസൈറ്റി യോഗത്തിലാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.
ഡിജിറ്റല്‍ സേവനങ്ങള്‍ ജനകീയമാക്കുന്നതിന് ലക്ഷ്യമിട്ട് ജില്ലാഭരണകൂടം ആവിഷ്കരിച്ച ട്രൈഡി പദ്ധതി ജില്ലയിലെ മുഴുവന്‍ കോളേജുകളിലും നടപ്പിലാക്കി വരികയാണ്. ട്രൈഡിയുടെ പ്രചരണാര്‍ത്ഥം ലക്കി ഡ്രോ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. കലക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കലക്ടര്‍ ജറോമിക് ജോര്‍ജ്ജ്, എഡിഎം ഇ മുഹമ്മദ് യൂസഫ്, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ഐ.ടി മിഷന് കോര്‍ഡിനേറ്റര്‍ മിഥുന് കൃഷ്ണ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: