സൗജന്യ തൊഴില്‍ പരിശീലനം

Friday 24 March 2017 9:48 pm IST

കണ്ണൂര്‍: ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീ നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ-ഗ്രാമീണ്‍ കൗശല്യ യോജനയില്‍ റീട്ടെയില്‍ സെയില്‍സ് കോഴ്‌സില്‍ അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി മുതല്‍ വിദ്യാഭ്യാസ യോഗ്യതയുളള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. മൂന്ന് മാസത്തെ കോഴ്‌സിന് യാത്രാ ചെലവ്, യൂണിഫോം മറ്റു പഠന സാമഗ്രികള്‍ തുടങ്ങിയവ സൗജന്യമാണ്. ബിപിഎല്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴില്‍ കാര്‍ഡ് ഉളളവര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് അവസരം. എസ് സി/എസ് ടി/ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 6000 രൂപ നിരക്കില്‍ ജോലി ലഭ്യമാക്കും. താല്‍പര്യമുളളവര്‍ കൊയിലി ആശുപത്രിക്ക് സമീപമുളള സെന്റം ഡിഡിയു-ജികെവൈ പരിശീലന കേന്ദ്രത്തില്‍ ഇന്ന് നടക്കുന്ന രജിസ്‌ട്രേഷനില്‍ നേരിട്ട് പങ്കെടുക്കണം. ഫോണ്‍: 9746550282, 7994707040.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.