ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Friday 24 March 2017 9:49 pm IST

ഇരിട്ടി: ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പടിയൂര്‍ പുത്തന്‍ പറമ്പിലെ കുന്നുവയല്‍ വീട്ടില്‍ കെ. റഷീദ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയില്‍ ശ്രീകണ്ഠപുരത്തിന് സമീപം കോട്ടൂരില്‍ വെച്ചായിരുന്നു അപകടം. സ്ഥലങ്ങള്‍ എടുത്തു വില്‍പ്പന നടത്തുന്ന തൊഴിലില്‍ ഏര്‍പ്പെട്ട റഷീദ് ശ്രീകണ്ഠപുരത്തു പോയി മടങ്ങി നാട്ടിലേക്ക് വരവേ സഞ്ചരിച്ച ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചുവീണ റഷീദ് തല്‍ക്ഷണം മരണമടഞ്ഞു. പിതാവ്: ഹംസ. മാതാവ്: മറിയം. ഭാര്യ: സീനത്ത്. മക്കള്‍: സര്‍ഫ്രാസ്, സജാദ്. സഹോദരങ്ങള്‍: റാസിക്ക്, റംഷാദ്, ഷാഹിന പരേതനായ റിയാസ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലെ പരിശോധനക്ക് ശേഷം ഇന്ന് രാവിലെ 11 മണിയോടെ പുത്തന്‍പറമ്പ് ജുമാമസ്ജിദില്‍ ഖബറടക്കം നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.