ചേര്‍ത്തല: അര്‍ത്തുങ്കല്‍ വെളുത്തച്ഛന്‍ മിഥ്യയോ സത്യമോ എന്ന വിഷയത്തില്‍ സെമിനാര്‍. ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 26 ന് സെമിനാര്‍ നടക്കും.
ഏപ്രില്‍ 7, 8, 9 തീയതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് സെമിനാര്‍. രാവിലെ 10 ന് എന്‍എസ്എസ് യൂണിയന് ഹാളില്‍ ചേരുന്ന സമ്മേളനം ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ബ്രഹ്മചാരി ഭാര്‍ഗവറാം ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എസ്. ഉമാദേവി അദ്ധ്യക്ഷയാകും.
മാരാമണ്‍ ജി. അമൃതരാജ് വിഷയം അവതരിപ്പിക്കും. പന്തളം രാജകൊട്ടാരം മാനേജിങ് കമ്മിറ്റി സെക്രട്ടറി നാരായണവര്മ്മരാജ, ശബരിമല തന്ത്രിമാരായ കണ്ഠരര്മോഹനര്, മഹേഷ്കണ്ഠരര്, ചീരപ്പന്‍ചിറ അയ്യപ്പ പഠന കേന്ദ്രം ചെയര്മാന് മാധവ ബാലസുബ്രഹ്മണ്യന്, ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്, കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, എസ്എന്‍ഡിപി യോഗം സെക്രട്ടറി പി. ടി. മന്മഥന്, ആര്‍എസ്എസ് ജല്ലാ ബൗദ്ധിക് പ്രമുഖ് കെ. ആര്. സുബ്രഹ്മണ്യന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: