ക്ഷേമപദ്ധതികളുമായി വെറ്ററന്‍ സെല്‍

Sunday 11 June 2017 3:06 pm IST

തിരുവനന്തപുരം: തിരുവനന്തപുരം വെറ്ററന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭടന്മാരുടെയും വിധവകളുടെയും ക്ഷേമത്തിനായുള്ള പരിപാടി ചങ്ങനാശ്ശേരി ഇസിഎച്ച്എസ് പോളിക്ലിനിക്കില്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം വെറ്ററന്‍ സെല്ലിന്റെ ചുമതലയുള്ള കേണല്‍ ഡി.ഡി. അന്‍സലാമും ചങ്ങനാശ്ശേരി പോളിക്ലിനിക്കിന്റെ ചുമതലയുള്ള കേണല്‍ മൈക്കല്‍ തയ്യിലും മറ്റ് ഉദ്യാഗസ്ഥരും പങ്കെടുത്തു. 60 ഓള പേര്‍ പങ്കെടുത്ത പരിപാടിയില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി. പെന്‍ഷന്‍ ക്രമക്കേടുകളുള്ള 36 കേസുകള്‍ മറ്റ് നടപടികള്‍ക്കായി സ്വീകരിച്ചു. വിമുക്തഭടന്മാരെയും വിധവകളെയും നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ക്ഷേമപദ്ധതികളെ കുറിച്ച് ബോധവത്കരിക്കാനും വിശ്വാസം വളര്‍ത്തിയെടുക്കാനും വെറ്ററന്‍ സെല്‍ ചെയ്യുന്ന സേവനങ്ങളെ എക്‌സ്-സര്‍വീസ്‌മെന്‍ ലീഗ് പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു. വിമുക്തഭടന്മാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞ തിരുവനന്തപുരം വെറ്ററന്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ മറ്റ് ജില്ലകളിലേക്കും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.