വീട് കത്തി നശിച്ചു; അഞ്ചുലക്ഷം നഷ്ടം

Friday 24 March 2017 9:50 pm IST

ആലപ്പുഴ: കൈതവനയില്‍ വീട് കത്തി നശിച്ചു. സനാതനപുരം ആലപ്പാട്ടുവെളിയില്‍ സുബ്രഹ്മണ്യന്‍ നായരുടെ വീടാണ് കത്തിയത്. ഇന്നലെ രാവിലെ 9.30നാണ് സംഭവം. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അത്യാഹിതമുണ്ടായില്ല. രാജേശേഖരന്‍ എന്നയാളാണ് ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. രാവിലെ നിലവിളക്ക് കത്തിച്ച ശേഷം രാജശേഖരന്‍ പുറത്തുപോയി. ഇതില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചവയില്‍പ്പെടും. ആലപ്പുഴയില്‍ നിന്ന് രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.