ശ്രീകണ്ഠാപുരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Friday 24 March 2017 9:49 pm IST

ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധിയില്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നും ശ്രീകണ്ഠാപുരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ നടപടികള്‍ ആരംഭിച്ചത്. വൈവിധ്യമാര്‍ന്ന വികസന-അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാനായി വിദ്യാലയ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. പി.പി.രാഘവന്‍-രക്ഷാധികാരി, എ.പി.മുനീര്‍-ചെയര്‍മാന്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. വിദ്യാലയ വികസന സമിതി യോഗത്തില്‍ ശ്രീകണ്ഠാപുരം നഗരസഭാ വൈസ് പേഴ്‌സണ്‍ നിഷിത റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.സി.ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സമിതിയില്‍ അറുപത് അംഗങ്ങളുണ്ട്. 20 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും യോഗം തെരഞ്ഞെടുത്തു. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ പ്രൊഫ.കെ.വി.ജോര്‍ജ്ജ് അധ്യക്ഷനായി സമിതി രൂപീകരിച്ചു. 2017-18 വിദ്യാഭ്യാസ വര്‍ഷം മുതല്‍ നടപ്പിലാക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍, എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷാ പരിശീലനം, സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം, സിഎ ഫൗണ്ടേഷന്‍ കോഴ്‌സ് എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.