ചെറുതോണി: ബൈക്ക് കാറിലിടിച്ച് പൈനാവ് മോഡല്‍ പോളിടെക്നിക് കോളജ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.ആലപ്പുഴ സ്വദേശി ഡി.ആര്.അമ്പാടി (20)ക്കാണ് പരിക്കേറ്റത്. ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷനല്കിയ ശേഷം വിദഗ്ധ ചികില്‍സക്കായി എറണാകുളത്തേക്ക് കൊണ്ടുപോയി.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ചെറുതോണിയില്‍ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന അമ്പാടി ജില്ലാ ആശുപത്രിക്കു സമീപം താമസിക്കുന്ന സുഹൃത്തിനെകാണാന്‍ ബൈക്കില്‍ പോവുകയായിരുന്നു. ആരോഗ്യ വകുപ്പ് വാടകക്കെടുത്തിരുന്ന ഉടുമ്പന്നൂര്‍ സ്വദേശിയുടെ ടവേരകാറിലാണ് ബൈക്കിടിച്ചത്. ബൈക്ക് തെറ്റായ പാതയില്‍ അമിത വേഗതയിലായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. റോഡില്‍ തലയടിച്ചുവീണ വിദ്യാര്‍ത്ഥിക്ക് തലക്കും നടുവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കാറിന്റെ മുന്‍ഭാഗവും ബൈക്ക് പൂര്‍ണമായും തകര്‍ന്നു. പോളിടെക്നിക് കോളജില്‍ മൂന്നാംവര്‍ഷ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് എസ്.എഫ്.ഐ യൂണിയന് ഭാരവാഹികൂടിയാണ്. ഇടുക്കി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: