മൂന്നാറില്‍ വൈദ്യുതി ബോര്‍ഡിന്റെ ഭൂമി കയ്യേറി

Friday 24 March 2017 9:54 pm IST

അടിമാലി: മൂന്നാര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസിന് മൂക്കിനു കീഴെ വൈദ്യുതി ബോര്‍ഡിന്റെ ഭൂമി കയ്യേറി കുടില്‍ നിര്‍മ്മിച്ചിട്ടും നടപടിയില്ല കഴിഞ്ഞ രണ്ടു ദിവസം മുമ്പ് നിര്‍മ്മിച്ച കെട്ടിടത്തില്‍ താമസവു മാരംഭിച്ചിട്ടും കയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കേണ്ടവര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. ദേവികുളം, മൂന്നാര്‍ മേഖലയില്‍ കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി ദേവികുളം സബ് കളക്ടര്‍ നീങ്ങുന്നതിനിടെയാണ് രാഷ്ടീയകക്ഷികളുടെ ബിനാമികളായിട്ടുള്ളയാളുകള്‍ വിവിധ സ്ഥലങ്ങളില്‍ മൂന്ന് കുടിലുകള്‍ കെട്ടി നിയമ ലംഘനം നടത്തുന്നത്.നിയമസഭാ സമിതി പള്ളിവാസലില്‍ വൈദ്യുതി ബോര്‍ഡിന്റെ പൈപ്പ് ലൈനിനു സമീപം അപകടകരമായ രീതിയില്‍ ബഹുനിലക്കെട്ടിടം നിര്‍മ്മിച്ചതിനുള്‍പ്പെടെ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഉദ്യോഗസ്ഥരാഷ്ടീയ ലോബിയാണ് കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍. അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുന്ന ദേവികുളം സബ്. കളക്ടര്‍ക്കെതിരെ സിപിഎം നടത്തുന്ന സത്യാഗ്രഹ സമരം തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.