കോട്ടയം: പ്രധാനമന്ത്രിയുടെ പദ്ധതികളില്‍പ്പെട്ട ഉജ്ജാല പദ്ധതിപ്രകാരം എല്‍ഇഡി ബള്‍ബുകളുടെ വിതരണം കെഎസ്ഇബി ആരംഭിച്ചു. രാജ്യത്തെ ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കിയത്. ഒരു ഉപഭോക്താവിന് രണ്ടു ബള്‍ബുകള്‍ വീതമാണു നല്‍കുന്നത്. ഏറ്റവും അവസാനം അടച്ച വൈദ്യുതി ബില്ലിന്റെ രസീതും ബള്‍ബ് ഒന്നിന് 60 രൂപയുമായി സെക്ഷന്‍ ഓഫീസിലാണ് ഉപഭോക്താക്കള്‍ എത്തേണ്ടത്. വൈദ്യുതി കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. ബള്‍ബുകള്‍ ഗാരന്റിയോടുകൂടിയാണു നല്‍കുന്നത്. ഗാറന്റി സമയത്ത് കേടാകുന്ന ബള്‍ബുകള്‍ മാറ്റി നല്‍കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: