കടുത്തുരുത്തി: കഞ്ചാവ് വില്പന നടത്തിയ രണ്ടു യുവാക്കളെ എക്സൈസ് സംഘം അറസ്റ്റു ചെയ്യതു.കൊല്ലം ഇളമ്പല്ലൂര്‍ സ്വദേശിയായ ഹരിശ്രീ ഭവനത്തില്‍ വിഷ്ണു ലാല്‍ (23), കല്ലറ കക്കുഴിയില്‍ എബി മാത്യു(23) എന്നിവരാണ് പിടിയിലായത്.ബുധനാഴ്ച രാത്രി 9.30ന് ബൈക്കിലെത്തി കഞ്ചാവ് വിതരണം ചെയ്യുകയായിരുന്ന ഇവരെ മാന്വെട്ട ഭാഗത്ത് വെച്ച് പിടികൂടുകയായിരുന്നു.8 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തു.മാന്നാനത്തെ ഒരു കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായ പ്രതികള്‍ ഒരു വര്‍ഷമായി കഞ്ചാവ് വില്‍പ്പനയും ഉപയോഗം നടത്തുന്നവരാണെന്ന് എക്സൈസ് ഇന്‍പെക്ടര്‍ ആര്.പ്രശാന്ത് പറഞ്ഞു.പ്രീവെന്റ് ഓഫീസര്‍ വി.ആര് രാജേഷ്, ടി.കെ രതീഷ് ലാല്‍, പി.വി. ബിജു, സുനില്‍കുമാര്‍ എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: