വൈക്കം: അമിതവേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്സൈഡിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി. ഇന്നലെ വൈകുന്നേരം 4.30 ഓടുകൂടി തോട്ടകം പള്ളിക്ക് സമീപം ചേന്നങ്കേരി വളവിലാണ് സംഭവം നടന്നത്. ആലപ്പുഴ ഭാഗത്തുനിന്നും തിരുവാംങ്കുളത്തിന് പോകുകയായിരുന്ന മാരുതി കാറാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ സഞ്ചരിച്ചിരുന്നവര്‍ പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് മറിയുകയും ത്രീ ഫെയ്സ് ലൈന്‍ വഴിയില്‍ പൊട്ടി വീഴുകയും ചെയ്തു. ഉടന്‍ തന്നെ വൈദ്യുതി നിലച്ചതുമൂലം വന്‍ അപകടം ഒഴിവായി. പോസ്റ്റ് മാറ്റുന്നതിനിടയില്‍ മറ്റൊരു ലൈന്‍ പൊട്ടി വീണത് ഗതാഗത കുരുക്കിന് കാരണമായി പോലീസും, കെഎസ്ഇബി ജീവനക്കാരുമെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: