കളക്ടര്‍ക്കെതിരെ  പ്രതിഷേധം

Saturday 25 March 2017 12:56 am IST

കളമശേരി: പെരിയാറില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ജില്ലാ ഭരണക്കൂടത്തിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരും രംഗത്തെത്തി. പ്രതീകരണശേഷിയില്ലാത്ത ജില്ലാ കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആലുവയിലെ ജലസേചന വകുപ്പിന്റെ ഓഫീസില്‍ മുന്നില്‍ ചത്ത മീനുകളുമായി നാട്ടുകാര്‍ പ്രതിഷേധയോഗം ചേര്‍ന്നു. എടയാര്‍ മേഖലയിലെ വ്യവസായശാലകള്‍ മാലിന്യം പെരിയാറിലേക്ക് പുറന്തള്ളിയതാണ് മത്സ്യക്കരുതിക്ക് കാരണം. ജലത്തില്‍ ഓക്‌സിജന്റെ അംശം  കുറവാണെന്ന് ഇന്നലെ രണ്ട് തവണയെടുത്ത സാമ്പിള്‍ പരിശോധനയിലും കണ്ടെത്തി.  രാവിലെ 6 മണിക്ക്  0.25  എന്നും 10 മണിക്ക് 1.41 എന്നുമാണ് കാണിച്ചത്. കുറഞ്ഞത് 4.5 ആണ് വേണ്ടത്.
ഇന്നലെ ഉച്ചയോടെയാണ് മീമുകള്‍ ചത്തുപൊങ്ങിയത്. ചത്തമീനുകള്‍ ശേഖരിക്കാനായി നിരവധിയാളുകളും നന്ദിതീരത്തെത്തി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തഹസില്‍ദാറും  വില്ലേജ് ഓഫീസറും  ഏലൂര്‍ പോലീസ് സംഘവും സ്ഥലത്തെത്തി. 
മത്സ്യ സമ്പത്ത് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ സംഘടന എഡ്രാക്ക് കടുങ്ങല്ലൂര്‍ പ്രസിഡന്റ് സദാശിവന്‍പിള്ള ആവശ്യപ്പെട്ടു
പി.വി. ഗോപിനാഥ്, സാജന്‍ മലയില്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. വ്യവസായ ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കടുങ്ങല്ലൂര്‍ നഗരസഭ പ്രസിഡന്റ് രത്‌നമ്മ സുരേഷ്, ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിജി ബാബു എന്നിവര്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കാത്തതിലും ജനത്തിന് പ്രതിക്ഷേധമുണ്ട്. 
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.